രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
Wednesday 03 December 2025 10:56 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലുള്ള രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അഡി. ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് പരിഗണിക്കും. അതേസമയം, പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരത്തിലായിരുന്ന രാഹുലിനെ ഇന്നലെ സെൻട്രൽ ജയിലിലേക്ക് മാറ്റി. മുഴുവൻ സമയവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്താനാണിത്. താൻ നിരാഹാരത്തിലാണെന്ന് ജയിൽ സൂപ്രണ്ടിന് രാഹുൽ എഴുതി നൽകി.