അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ചവർ ശിക്ഷിക്കപ്പെടണം: ബിനോയ്
Wednesday 03 December 2025 11:59 PM IST
ആലപ്പുഴ: ശബരിമലയിൽ അയ്യപ്പന്റെ സ്വത്ത് മോഷ്ടിച്ചവർ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസങ്ങളെ മാനിക്കുന്നതാണ് ഇടതുപക്ഷനയം. മതത്തെ തള്ളിപ്പറയില്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരംഗത്തെത്തിന്റെയും വിശ്വാസത്തെയും വിലക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് വന്നാൽ ഇ.ഡിയും വരും.