ലോക്കോ പൈലറ്റുമാരുടെ നിരാഹാര സമരം തുടങ്ങി

Wednesday 03 December 2025 1:59 AM IST

തിരുവനന്തപുരം: റണ്ണിംഗ് ലോക്കോ പൈലറ്റുമാർക്ക് മതിയായ വിശ്രമം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്കോ പൈലറ്റുമാരുടെ 48 മണിക്കൂർ നിരാഹാര സമരം തുടങ്ങി. ജോലിയിലുള്ളവരും വിശ്രമത്തിലുള്ളവരും അതാത് കേന്ദ്രങ്ങളിലെത്തിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്ത് ഡിവിഷണൽ റെയിൽവെ മാനേജർ ഓഫീസിന് മുന്നിലും എറണാകുളത്ത് സൗത്ത് ക്രൂബുക്കിംഗ് ഓഫീസിന് മുന്നിലുമാണ് സമരം. എറണാകുളത്ത് എ.ഐ.എൽ.ആർ.എസ്.എ അഖിലേന്ത്യ വൈസ് പ്രസിഡന്റ് എം. എം. റോളി ഉദ്ഘാടനം ചെയ്തു. എൻ. എൻ. ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു.