കോൺഗ്രസിന്റേത് മാതൃകാ നടപടി : വി.ഡി സതീശൻ

Wednesday 03 December 2025 1:00 AM IST

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ പരാതി വരുംമുമ്പുതന്നെ സസ്പെൻഡ് ചെയ്ത മാതൃകാപരമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന് കിട്ടിയ പരാതി ഒരുമണിക്കൂർ പോലും കൈയിൽ വയ്ക്കാതെ ഡി.ജി.പിക്ക് കൈമാറി. ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യും.

പാർട്ടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ.പി.സി.സി പ്രസിഡന്റിന് യുവതിയുടെ പരാതി ലഭിച്ചത്. എന്നാൽ കുറ്റകൃത്യം നടന്നെന്ന പരാതി ആയതിനാൽ പ്രസിഡന്റ് പൊലീസിന് കൈമാറി. ഇങ്ങനെയൊന്നും കേരളത്തിൽ ഒരു പാർട്ടിയും ചെയ്തിട്ടില്ല.