വഖഫ് സ്വത്ത് രജിസ്ട്രേഷൻ സമയം നീട്ടണം
Wednesday 03 December 2025 12:03 AM IST
ന്യൂഡൽഹി: വഖഫ് സ്വത്തുകൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും ഡോ. എം പി അബ്ദുസമദ് സമദാനിയും കേന്ദ്ര ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രി കിരൺ റിജിജുവിനെ കണ്ടു. പോർട്ടലിലെ സാങ്കേതിക തകരാറുകളും പ്രവർത്തന ബുദ്ധിമുട്ടുകളും കാരണം ഡിസംബർ അഞ്ചിന് മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. രജിസ്‌ട്രേഷൻ നടത്താൻ ചുമതലയുള്ള മുതവല്ലികൾക്ക് ഡിജിറ്റൽ സാക്ഷരതാ കുറഞ്ഞതും വെല്ലുവിളിയാണ്. സമയ പരിധി പാലിച്ചില്ലെങ്കിൽ ആയിരക്കണക്കിന് വഖഫ് സ്വത്തുകൾക്ക് അന്യായമായ പിഴ ചുമത്താൻ സാധ്യതയുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി.