കേരള രജിസ്ട്രാറുടെ സസ്പെൻഷൻ: മറുപടിക്ക് വീണ്ടും നിർദ്ദേശം

Wednesday 03 December 2025 12:06 AM IST

കൊച്ചി: സസ്‌പെൻഷൻ പിൻവലിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടും നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹർജിയിൽ എതിർകക്ഷികളായ വൈസ് ചാൻസലറുടെയും സിൻഡിക്കേറ്രിന്റെയും വിശദീകരണം വൈകുന്നു. നോട്ടീസയച്ചിട്ടും മറുപടി വന്നിട്ടില്ലെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് എതിർസത്യവാങ്മൂലം അടുത്ത ചൊവ്വാഴ്ചയ്‌ക്കകം സമർപ്പിക്കാൻ ജസ്റ്റിസ് എൻ. നഗരേഷ് കക്ഷികൾക്ക് നിർദ്ദേശം നൽകി.