വി.എസ്.എസ്.സി.ക്ക് ഇന്ന് അവധി
Wednesday 03 December 2025 1:37 AM IST
തിരുവനന്തപുരം: നാവികദിനാചരണത്തിനായി രാഷ്ട്രപതിയെത്തുന്നതിന്റെ ഭാഗമായി ശംഖുമുഖം പ്രദേശത്തെ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് തുമ്പയിലെ വി.എസ്. എസ്. സി.യിൽ ഇന്ന് അവധി പ്രഖ്യാപിച്ചു. ആറായിരത്തോളം ജീവനക്കാരുള്ള ഇവിടെ ദിവസവും 54ഓളം ബസുകളും അതിലേറെ സ്വകാര്യ വാഹനങ്ങളും എത്തുന്നുണ്ട്. ഇവർക്കെല്ലാം അനുമതി നൽകുന്നത് അപ്രായോഗികമെന്ന് പൊലീസ് അറിയിച്ചതിനാലാണ് അവധി. ശനിയാഴ്ച പ്രവർത്തി ദിവസമായിരിക്കുമെന്ന് വി.എസ്.എസ്.സി.അറിയിച്ചു. ഐ.എസ്.ആർ.ഒ.യുടെ നഗരത്തിലെ മറ്റ് ക്യാമ്പസുകളായ എൽ.പി.എസ്.സി.യും ഐ.ഐ.എസ്.യു.വും ഐ.ഐ.എസ്.ടി.യും പതിവ് പോലെ പ്രവർത്തിക്കും.