1500 ബോർഡുകൾ നീക്കി

Wednesday 03 December 2025 12:51 AM IST
തി​ര​ഞ്ഞെ​ടു​പ്പ്

കൊ​ല്ലം: തി​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം മ​റി​ക​ട​ന്ന് ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളിൽ സ്ഥാ​പി​ച്ച 1500 ല​ധി​കം ബോർ​ഡു​കൾ പ​രാ​തി​യെ ​തു​ടർ​ന്ന് നീ​ക്കം​ ചെ​യ്​ത​താ​യി ക​ള​ക്ടർ എൻ.ദേ​വി​ദാ​സ് അ​റ​യി​ച്ചു. ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച അ​ച്ചൻ​കോ​വിൽ ​ആ​ലി​മു​ക്ക് റോ​ഡി​ന്റെ നിർ​മ്മാ​ണം സം​ബ​ന്ധി​ച്ച് പെ​രു​മാ​റ്റച്ച​ട്ടം ബാ​ധ​ക​മാ​ണോ​യെ​ന്ന് കോ​ട​തി​ നിർ​ദേ​ശം കൂ​ടി​ പ​രി​ഗ​ണി​ച്ച് പ​രി​ശോ​ധി​ക്കാൻ നിർ​ദേ​ശി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി കെ.എ​സ്.ആർ.ടി.സി​യിൽ സ്ഥ​ലം​മാ​റ്റം ന​ട​ത്തി​ വി​ടു​തൽ ചെ​യ്​ത​ത് സം​ബ​ന്ധി​ച്ച പ​രാ​തി​യിൽ ബ​ന്ധ​പ്പെ​ട്ട​വ​രിൽ നി​ന്ന് വി​ശ​ദീ​ക​ര​ണം​ തേ​ടി. പേ​ര​യ​ത്ത് പ്ര​ചാ​ര​ണ​ബോർ​ഡു​കളുമാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യിൽ തു​ടർ​ന​ട​പ​ടി​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. സർ​ക്കാർ ഐ.ടി.ഐ​യിൽ ത​ട​സ​ര​ഹി​ത​ പ്ര​വർ​ത്ത​ന​ത്തി​ന് ട്രാൻ​സ്‌​ഫോ​മർ അ​ടി​യ​ന്ത​ര​മാ​ണെ​ന്ന അ​പേ​ക്ഷ​യിൽ ടെ​ണ്ടർ ന​ട​പ​ടി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് സ​മർപ്പി​ക്കാ​നും നിർ​ദേ​ശിച്ചു.