പ്രത്യാശ സാക്ഷരത സെമിനാർ
Wednesday 03 December 2025 12:52 AM IST
കൊല്ലം: ഡെമോക്രാറ്റിക്ക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗാന്ധി ഫെസ്റ്റിന്റെ ഭാഗമായി ആത്മഹത്യയ്ക്കെതിരെ പ്രത്യാശ സാക്ഷരത സെമിനാർ നടത്തി. കൊല്ലം ഫൈൻ ആർട്‌സ് ഹാളിൽ ചേർന്ന സെമിനാർ ഫാ.ഡോ. ജോസഫ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷനായി. ഡോ. പി.എൽ.ജോസ്, പ്രൊഫ. കെ.ഫ്രാൻസിസ് എം.എസ്.ഡബ്ല്യു എന്നിവർ ബോധവത്‌കരണ ക്ളാസുകൾ നയിച്ചു. പ്രൊഫ. ഡി.എം.എ.സലീം, തകിടി കൃഷ്‌ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ, പ്രൊഫ. ജോൺ മാത്യു കുട്ടനാട്, പി.സി.കോശി പണിക്കർ, അഡ്വ. സുഖി രാജൻ, ആർതർ ലോറൻസ്, ബി.ധർമ്മ രാജൻ, സലാഹുദ്ദീൻ കുന്നുവിള, എൻ.ജയകുമാർ, ഡായ് അനിൽ കുമാർ എന്നിവർ സംസാരിച്ചു.