എസ്.എസ് സമിതി ഏറ്റെടുത്തു
Wednesday 03 December 2025 12:56 AM IST
കൊല്ലം: മാനസിക വിഭ്രാന്തി കാട്ടി റോഡിൽ മാർഗതടസം സൃഷ്ടിച്ച സ്ത്രീയെ എസ്.എസ് സമിതി അഭയകേന്ദ്രം ഏറ്റെടുത്തു. കുണ്ടറ മുക്കടയിലും ആശുപത്രിമുക്കിലും കഴിഞ്ഞ രണ്ട് ദിവസമായി ഇവർ അലഞ്ഞുനടന്ന് മാർഗതടസം സൃഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സാമൂഹ്യ പ്രവർത്തകനായ ബോബുലാൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുണ്ടറ പൊലീസ് എസ്.എസ് സമിതി അഭയകേന്ദ്രം മാനേജിംഗ് ട്രസ്റ്റിയെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് അഭയം നൽകിയത്. സുശീല, സരോജിനി, നളിനി എന്നീ പേരുകൾ സ്വന്തം പേരായി ഇവർ മാറി മാറി പറയുന്നുണ്ട്. സ്ഥലം കരിക്കകം ആണെന്നാണ് പറയുന്നത്. മാറ്റിപ്പറയുന്നുമുണ്ട്. സിവിൽ പൊലീസ് ഓഫീസർ അശ്വതിക്കൊപ്പം ബോബുലാലും എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിയിരുന്നു.