മരുന്ന് ലോബികളെ നിയന്ത്രിക്കണം
Wednesday 03 December 2025 12:58 AM IST
കൊല്ലം: കേരളത്തിലെ ഔഷധ വ്യാപാര മേഖലയിൽ പിടിമുറുക്കുന്ന വ്യാപാര അച്ചടക്കമില്ലായ്മയും വ്യാജ മരുന്ന് മാഫിയകളുടെ ഇടപെടലുകളും പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണി ഉയർത്തുന്നതായി ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ. മരുന്നുകളുടെ ഡിസ്കൗണ്ട് കച്ചവടം ജി.എസ്.ടി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനുമാണ്. ഗുണനിലവാരം ഇല്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നവർ മാറാരോഗികളായി മാറുന്നുമുണ്ട്. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് ജില്ലകളിൽ നിന്ന് 5.2 കോടി രൂപയുടെ വ്യാജ മരുന്നുകൾ പിടികൂടിയിട്ടുണ്ടെന്നും എ.കെ.സി.ഡി.എ ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.ശശിധരൻ, സെക്രട്ടറി പാരിപ്പള്ളി വി.രാധാകൃഷ്ണൻ, ട്രഷറർ നൈനാൻ അലക്സ്, സലിം ഫർഗാദ്, വി.പ്രശാന്ത് കുമാർ, എ.ആർ.ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.