പോളിംഗ് ദിവസങ്ങൾ പൊതു അവധി

Wednesday 03 December 2025 1:20 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസങ്ങളായ ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിൽ ശമ്പളത്തോടുകൂടിയ പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് അവധി. ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. പൊതു അവധിക്ക് പുറമെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഫാക്‌ടറി, പ്ലാന്റേഷൻ, മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും പൊതുഅവധി ലഭ്യമാക്കുകയോ വോട്ടിടാൻ അവസരമൊരുക്കുകയോ വേണം. കേന്ദ്ര സർക്കാർ - പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.