തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ 17 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും

Wednesday 03 December 2025 12:25 AM IST

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 17 പ്രശ്ന ബാധിത ബൂത്തുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ് കാസ്റ്റിംഗ് നടത്തും. കോട്ടാങ്ങൽ, പെരിങ്ങര, സീതത്തോട്, അരുവാപ്പുലം, പള്ളിക്കൽ, ഏനാദിമംഗലം ഗ്രാമപഞ്ചായത്തുകളിലെ 11 ബൂത്തിലും പന്തളം നഗരസഭയിൽ ആറ് ബൂത്തുകളിലുമാണ് വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുന്നത്.

പ്രശ്നബാധിത ബൂത്തുകൾ

കോട്ടങ്ങൽ

ചുങ്കപ്പാറ പടിഞ്ഞാറ് സെന്റ് ജോർജ് ഹൈസ്‌കൂൾ ചുങ്കപ്പാറ വടക്ക് സെന്റ് ജോർജ് ഹൈസ്‌കൂൾ

പെരിങ്ങര

ചാത്തങ്കേരി എസ്.എൻ.ഡി.പി.എച്ച്.എസ് കിഴക്കുഭാഗം, പടിഞ്ഞാറ് ഭാഗം

സീതത്തോട്

ഗവി ഗവ. യു.പി.എസ് മൂഴിയാർ,

കെ.എഫ്.ഡി.സി ഡോർമെറ്ററി ബിൽഡിംഗ് കൊച്ചുപമ്പ,

ഗവ.എൽ.പി എസ് ഗവി അരുവാപ്പുലം

കല്ലേലി തോട്ടം അങ്കണവാടി നമ്പർ 29 ആവണിപ്പാറ പള്ളിക്കൽ

പഴകുളം ഗവ.എൽ.പി.എസ് പഴകുളം തെക്ക് ഭാഗം, വടക്ക് ഭാഗം ഏനാദിമംഗലം

കുറുമ്പകര യു.പി.എസ് തെക്കേകെട്ടിടം കുറുമ്പകര പന്തളം നഗരസഭ

ഉളമയിൽ കടയ്ക്കാട് ജി.എൽ.പി.എസ് കിഴക്ക് ഭാഗം കടയ്ക്കാട് ജി.എൽ.പി.എസ് വടക്ക്ഭാഗം കടയ്ക്കാട് എസ്.വി.എൽ.പി.എസ് കിഴക്ക് ഭാഗം കുരമ്പാല വടക്ക് കടയ്ക്കാട് എസ്.വി.എൽ.പി.എസ് പടിഞ്ഞാറ് ഭാഗം ചേരിക്കൽ കിഴക്ക് ചേരിയ്ക്കൽ എസ്.വി.എൽ.പി.എസ് കിഴക്ക് ഭാഗം ചേരിക്കൽ പടിഞ്ഞാറ് ചേരിയ്ക്കൽ എസ്.വി.എൽ.പി.എസ് പടിഞ്ഞാറ് ഭാഗം