'കരിങ്കണ്ണാ   അങ്ങോട്ട്  നോക്കിക്കോ';  പാടത്തിന്  കണ്ണേറുതട്ടാതിരിക്കാൻ   സണ്ണി ലിയോൺ 

Wednesday 03 December 2025 11:12 AM IST

ബംഗളൂരു: പരുത്തിപ്പാടത്തിൽ കണ്ണേറുതട്ടാതിരിക്കാൻ നടി സണ്ണി ലിയോണിന്റെ പോസ്റ്റർ സ്ഥാപിച്ച് കർഷകൻ. കർണാടകയിലെ യാദ്ഗിർ മൂദന്നൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വിളവെടുക്കാൻ പാകമായി കിടക്കുന്ന പരുത്തിപ്പാടങ്ങളിൽ കണ്ണേറുതട്ടാതിരിക്കാൻ കരിങ്കോലം വയ്ക്കുന്ന പതിവുണ്ട്. അതിന് പകരമാണ് നടിയുടെ ചിത്രം വച്ചിരിക്കുന്നത്.

'ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്ത് കൂടെ ആളുകൾ പോവുമ്പോൾ അവർ ആദ്യം നോക്കുന്നത് സണ്ണി ലിയോണിനെയായിരിക്കും'- കർഷകൻ പറയുന്നു. എന്നാൽ ഇത് നടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.