കുത്തിവയ്‌പ്പെന്ന് കേൾക്കുമ്പോൾ കരയുന്ന കുട്ടികൾ ഈ ആറ് വയസുകാരിയെ കണ്ട് പഠിക്കണം; അമ്പരപ്പിച്ച് കൊച്ചുമിടുക്കി
Wednesday 03 December 2025 2:43 PM IST
കൊച്ചുകുട്ടികളുടെ ചില പ്രവൃത്തികൾ നമ്മളെ അതിശയിപ്പിക്കാറുണ്ട്. അത്തരത്തിൽ പ്രമേഹത്തിനെതിരെ പോരാടുന്ന ആറ് വയസുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മറ്റാരെയും ആശ്രയിക്കാതെ ഒറ്റയ്ക്ക് ഇൻസുലിൻ കുത്തിവയ്ക്കുകയാണ് കുട്ടി ചെയ്യുന്നത്.
ഇൻജക്ഷൻ എന്ന് കേൾക്കുമ്പോൾത്തന്നെ കരയുന്ന കുട്ടികൾക്കിടയിലാണ് ഈ ആറ് വയസുകാരി വ്യത്യസ്തയാകുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് വീഡിയോ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
'ഓരോ ഡോസും, എല്ലാ ദിവസവും, ... അവൾ ഒരു ചാമ്പ്യനെപ്പോലെ പോരാടുന്നു. എന്റെ കൊച്ചു യോദ്ധാവിനെക്കുറിച്ച് അഭിമാനിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ് ലീന ബർഗട്ട് കാംബ്ലെ എന്ന സ്ത്രീ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. പെൺകുട്ടി വളരെ ശ്രദ്ധയോടെ, ശാന്തതയോടെ, പേടിക്കാതെ ഇൻസുലിൻ എടുത്ത് തന്റെ വലതു തുടയിലേക്ക് കുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.