ക്രിസ്‌മസ്, പുതുവത്സര സമ്മാനം ഉടൻ ബാങ്ക് അക്കൗണ്ടുകളിലെത്തും; വർദ്ധിപ്പിച്ച ക്ഷേമ പെൻഷൻ വിതരണം ഡിസംബർ 15 മുതൽ

Wednesday 03 December 2025 4:04 PM IST

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വ‌ർദ്ധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അനുവദിച്ചു.

62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.