ബിനാലെ ആർട്ട് റൂം
Wednesday 03 December 2025 4:27 PM IST
കൊച്ചി: മുസിരിസ് ബിനാലെയുടെ മുന്നോടിയായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ ആറ് സ്‌കൂളുകളിലും ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സ്റ്റേഷൻ, മട്ടാഞ്ചേരിയിലെ ബാസ്റ്റിൻ ബംഗ്ലാവ് എന്നിവിടങ്ങളിൽ എ.ബി.സി ആർട്ട് റൂം പരിപാടി ആരംഭിച്ചു.
കുട്ടികൾക്ക് സ്വതന്ത്രമായ സർഗാത്മക അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് പ്രോഗ്രാം മേധാവി ബ്ലെയ്‌സ് ജോസഫ് പറഞ്ഞു. താളവാദ്യങ്ങൾ, ചിത്രരചന, മത്സരസ്വഭാവമില്ലാത്ത കളികൾ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി ആഴ്ചയിൽ രണ്ട് ദിവസമാണ് ക്ലാസുകൾ. പഠനം രസകരമാക്കാനും സാമൂഹികബോധം വളർത്താനും പദ്ധതി സഹായിക്കുന്നതായി മട്ടാഞ്ചേരി ജി.എച്ച്.എസ്.എൽ.പി.എസ് പ്രധാനാദ്ധ്യാപിക സുനിത സി.ആർ പറഞ്ഞു.