സുരേഷ് ഗോപിയുടെ ആൽത്തറ സംഗമം

Wednesday 03 December 2025 4:31 PM IST

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് കൊച്ചിയിലെത്തും. തൃപ്പൂണിത്തുറയിലും പുതുക്കലവട്ടത്തും രവിപുരത്തും പരിപാടികളിൽ പങ്കെടുക്കും. കൊച്ചി കോർപ്പറേഷൻ 27-ാം ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥി കെ.എസ്. രാജേഷിന്റെ (കണ്ണൻ) പ്രചാരണത്തിന് വൈകിട്ട് 5ന് പുതുക്കലവട്ടത്ത് സംഘടിപ്പിക്കുന്ന ആൽത്തറ സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. വൈകിട്ട് 4ന് രവിപുരത്ത് കോർപ്പറേഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥിസംഗമം ഉദ്ഘാടനം ചെയ്യും.

തൃപ്പൂണിത്തുറ നഗരസഭയിലെ പ്രചാരണത്തിന്റെ ഭാഗമായി അഭിഷേകം കൺവെൻഷൻ സെന്ററിൽ സ്ത്രീശക്തി സംഗമം ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പങ്കെടുക്കും.