സുരക്ഷാ ജീവനക്കാർക്ക് ക്ഷേമ പദ്ധതികൾ
Wednesday 03 December 2025 4:35 PM IST
കൊച്ചി: ദേശീയ പ്രൈവറ്റ് സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ജീവനക്കാർക്കായി മൂന്ന് പദ്ധതികൾ പ്രൈവറ്റ് സെക്യൂരിറ്റി പ്രൊവൈഡേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.പി.എ) നടപ്പാക്കും. ജീവനക്കാർക്കും കുടുംബങ്ങൾക്കുമായി ആരോഗ്യ സുരക്ഷാ സ്‌കീം, അംഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ മക്കൾക്കായി വിദ്യാസുരക്ഷ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്കായി വിവാഹ ധനസഹായം മംഗല്യ സുരക്ഷാ എന്നീ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ നടക്കുന്ന ദിനാചരണത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകും. വാർത്താസമ്മേളനത്തിൽ കെ.പി.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് ഷാജി പവിത്രം, വൈസ് പ്രസിഡന്റ് പി.എം.ഹരീഷ്, സെക്രട്ടറി ആനന്ദ മാർക്കോ എന്നിവർ പങ്കെടുത്തു.