വിശ്വമോഹൻ ഭട്ടിന്റെ മോഹനവീണ കച്ചേരി
Wednesday 03 December 2025 5:04 PM IST
കൊച്ചി: പദ്മഭൂഷൺ, ഗ്രാമി അവാർഡ് ജേതാവ് പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ മോഹനവീണ കച്ചേരി കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിച്ചു. സൊസൈറ്റി ഫോർ ദി പ്രമോഷൻ ഒഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചർ അമംഗ്സ്റ്റ് യൂത്ത്(സ്പിക്മാകെ) കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ഇന്ന് ഉച്ചയ്ക്ക് 1.30ന് പുത്തൻകുരിശ് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ആൻഡ് സയൻസസ്, 4.30ന് കാക്കനാട് രാജഗിരി സെന്റർ ഫോർ ബിസിനസ് സ്റ്റഡീസ്, വെള്ളിയാഴ്ച രാവിലെ 10.30ന് ചോറ്റാനിക്കര ഗ്ലോബൽ സ്‌കൂൾ, ഉച്ചയ്ക്ക് 2ന് കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസ് എന്നിവിടങ്ങളിലാണ് കച്ചേരി..