അഡ്വ.എൻ.എൻ. സുഗുണപാലൻ അനുസ്മരണം

Thursday 04 December 2025 12:36 AM IST
കുമ്പളങ്ങി​ തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ ഓഡിറ്റോറിയത്തിൽ നടന്ന അഡ്വ.എൻ.എൻ. സുഗുണപാലൻ അനുസ്മരണ സമ്മേളനത്തി​​ൽ കെ.ജെ. മാക്സി​ എം.എൽ.എ സംസാരി​ക്കുന്നു

കുമ്പളങ്ങി: കുമ്പളങ്ങി തെക്ക് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ രക്ഷാധികാരിയും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എൻ.എൻ. സുഗുണപാലന് നാടിന്റെ അന്ത്യാഞ്ജലി. ഹൈക്കോടതി ജഡ്ജിമാരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങൾ അന്ത്യോപചാരം അർപ്പിച്ചു. നെടുങ്ങയിൽ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. തുടർന്ന് ശ്രീനാരായണ ധർമ്മപ്രബോധിനി സഭ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടത്തി. കെ.ജെ. മാക്സി എം.എൽ.എ, ടി.എസ്. ശശികുമാർ, എം.എസ്. സജീവൻ, സുമേഷ് സുബ്രൻ, സി.കെ. ടെൽഫി, ഇ.വി. സത്യൻ, സി.എസ്. ഷനൽകുമാർ, പി.എ. പീറ്റർ, സാബു തോമസ്, നെൽസൻ കോച്ചേരി, ജോസി വേലിക്കകത്ത്, ക്യാപ്ടൻ ബേസിൽ പീറ്റർ, നെൽസൻ മാത്യു, മോഹനൻ, വി.പി. മിത്രൻ തുടങ്ങിയവർ സംസാരിച്ചു.