വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ്

Wednesday 03 December 2025 5:43 PM IST

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ജനാഭിമുഖ കുർബാന അനുവദിച്ച മെത്രാപ്പോലീത്തൻ വികാരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി സഭാവിരുദ്ധരുടെ ഏജന്റാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്‌മെന്റ് ആരോപിച്ചു. ഏകീകൃത കുർബാന നടപ്പാക്കേണ്ട പാംപ്ലാനി സഭാതീരുമാനം അട്ടിമറിക്കുകയാണ്. ചില വൈദികരും അൽമായ സംഘടനകളുമായി ഒപ്പുവച്ച ഫോർമുല നടപ്പാക്കി ഹീറോയാകാനാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. വിമത വൈദികരെയും അൽമായരെയും പ്രധാന സ്ഥാനങ്ങളിൽ തിരുകിക്കയറ്റി അതിരൂപതയെ സഭാവിരുദ്ധർക്ക് തീറെഴുതി കൊടുക്കുന്നതിൽ ദു:ഖിക്കേണ്ടി വരുമെന്ന് മൂവ്മെന്റ് ഭാരവാഹികളായ കുരിയാക്കോസ് പഴയമം, വിത്സൻ വടക്കുഞ്ചേരി, ക്യാപ്‌റ്റൻ ടോം ജോസഫ്, വൈശാഖ് വർഗീസ് എന്നിവർ പറഞ്ഞു.