ആംഗ്ലോ ഇന്ത്യൻ നേതൃസംഗമം

Wednesday 03 December 2025 6:04 PM IST

കൊച്ചി: യൂണിയൻ ഒഫ് ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻസ് ഏകദിന നേതൃസംഗമം നടത്തി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഇൻചീഫ് (ആക്ടിംഗ്) മാർഷൽ ഡിക്കുഞ്ഞ അദ്ധ്യക്ഷത വഹിച്ചു. ബാബു മാത്യു പരിശീലനത്തിന് നേതൃത്വം നൽകി. യൂണിയൻ ജനറൽ സെക്രട്ടറി ഹൈസിൽ ഡിക്രൂസ്, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി ജെ. തോമസ്, മുതിർന്ന പത്രപ്രവർത്തകൻ ഇഗ്‌നേഷ്യസ് ഗോൺസാൽവസ്, യൂണിയൻ വൈസ് പ്രസിഡന്റ് ബ്ലെയ്‌സ് നൊറോണ, പീറ്റർ ലസ്ലി ഒലിവർ, ബനഡിക്ട് സിമേതി, ആൻഡ്രു കൊറയ, ലാർസൻ ന്യൂനസ് തുടങ്ങിയവർ പങ്കെടുത്തു.