നാച്ചുറോപ്പതി ദിനാചരണം
Thursday 04 December 2025 12:26 AM IST
കോഴിക്കോട്: ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, നാച്ചുറോപതി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാച്ചുറോപ്പതി ദിനാചരണം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം സിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ആയുർവേദ ആശുപത്രിയിൽ നടന്ന ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിന.പി.ത്യാഗരാജ് അദ്ധ്യക്ഷയായി. ഡോ. ഒ.കെ ശ്രീജ, ഡോ.ബി.ജെ സോണി, ഡോ. കെ.പി യദുനന്ദനൻ, ഡോ. എൻ അനുപ്രിയ, ഡോ. കെ. നവീൻ വാസു പ്രസംഗിച്ചു. ഡോ. യമുന രമേഷ്, ഡോ. എൻ ഹാദിയ ക്ലാസെടുത്തു.