പര്യടനം ആരംഭിച്ചു

Thursday 04 December 2025 12:31 AM IST
കായക്കൊടി ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി പാലോളിയിൽ വോട്ട് അഭ്യർത്ഥിക്കുന്നു

കായക്കൊടി: ജില്ലാ പഞ്ചായത്ത് കായക്കൊടി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാധിക ചിറയിലിന്റെ രണ്ടാം ദിനത്തിലെ പര്യടനം. രാവിലെ കുമ്പളച്ചോലയിൽ നിന്ന് പര്യടനം ആരംഭിച്ചു. മുള്ളമ്പത്ത്, താവുള്ളകൊല്ലി, തിനൂർ, കക്കുഴിപീടിക, കായക്കൊടി, പാലോളി, കരിമ്പാലക്കണ്ടി, കരിങ്ങാട്, കൂടൽ, ചാത്തൻകോട്ട് നട, മേലെ പൂതംപാറ, മുറ്റത്തെപ്ലാവ്, ചീത്തപ്പാട്, ബെൽമൗണ്ട് എന്നിവിടങ്ങളിലെ ആവേശോജ്ജ്വല സ്വീകരണങ്ങൾക്ക് ശേഷം കുണ്ടുതോട് സമാപിച്ചു. പി ഗവാസ്, എ.എം റഷീദ്, ടി.കെ ബിജു, പി ഭാസ്കരൻ, എൻ.കെ ലീല, കെ.കെ മോഹൻദാസ്, വി.ആർ വിജിത്ത്, ബിജു കായക്കൊടി വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.