തിരഞ്ഞെടുപ്പ് കൺവെൻഷൻ
Thursday 04 December 2025 12:43 AM IST
ബേപ്പൂർ: സ്വർണപ്പാളി വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് ഭക്തജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ് പറഞ്ഞു. ബി.ജെ.പി നടുവട്ടം 51 ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി പി.കെ അഖിൽ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ടി.വി ഉണ്ണികൃഷ്ണൻ മുഖ്യപ്രസംഗം നടത്തി. ഷൈമ പൊന്നത്ത്, അഡ്വ. രമ്യ മുരളി കക്കാടത്, സജീഷ് കുന്നത്ത്, മുരളി കെ, മനോഹരൻ വി, അനിൽ കെ, ശരത് എം.കെ, ബബിഷ് കെ, സുശോബ് കെ പ്രസംഗിച്ചു.