യു.ഡി.എഫ് കുടുംബ സംഗമം
Thursday 04 December 2025 12:54 AM IST
രാമനാട്ടുകര: രാമനാട്ടുകര നഗരസഭ രണ്ടാം ഡിവിഷൻ കുടുംബ സംഗമം ബേപ്പൂർ നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.കെ ആലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഡിവിഷൻ യു.ഡി.എഫ് ചെയർമാൻ ടി അബ്ദുൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. പി മുഹമ്മദ് അസ്ക്കർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗോപി കൊടക്കല്ലുപറമ്പ്, എൻ.സി ഹംസക്കോയ, കെ സലീം, പി സഫ, ടി മുഹമ്മദലി, യു.കെ അഷ്റഫ്, എം.പി ഫൈസൽ, കെ അഷ്റഫ്, പി ശരീഫ്, രണ്ടാം ഡിവിഷൻ സ്ഥാനാർത്ഥി കെ.കെ മുഹമ്മദ് കോയ, വാഴയൂർ പഞ്ചായത്ത് ഒന്നാം വാർഡ് സ്ഥാനാർത്ഥി മജീദ് ചോനാടത്തിൽ പ്രസംഗിച്ചു.