നെടുമ്പാശേരിയിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനവുമായി എയർ ഇന്ത്യ സാറ്റ്സ്

Thursday 04 December 2025 1:23 AM IST

കൊ​ച്ചി​:​ ​നെ​ടു​മ്പാ​ശേ​രി​യി​ലെ​ ​കൊ​ച്ചി​ ​അ​ന്താ​രാ​ഷ്ട്ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​സു​ര​ക്ഷാ​ ​സം​വി​ധാ​ന​ങ്ങ​ളു​മാ​യി​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സാ​റ്റ്സ് ​ആ​ധു​നി​ക​ ​ഗ്രൗ​ണ്ട് ​ഹാ​ൻ​ഡ്‌ലിം​ഗ് ​സ​ർ​വീ​സ് ​ആ​രം​ഭി​ച്ചു.​ ​നൂ​ത​ന​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും​ ​ആ​ഗോ​ള​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​പ​രി​സ്ഥി​തി​ ​സൗ​ഹൃ​ദ​ ​ഗ്രൗ​ണ്ട് ​ഹാ​ൻ​ഡ്‌ലിം​ഗ് ​സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള​ ​സം​സ്ഥാ​ന​ത്തെ​ ​ര​ണ്ടാ​മ​ത്തേ​തും​ ​രാ​ജ്യ​ത്തെ​ ​എ​ട്ടാ​മ​ത്തെ​യും​ ​എ​യ​ർ​പോ​ർ​ട്ടാ​യി​ ​കൊ​ച്ചി​ ​മാ​റി. പു​തു​ത​ല​മു​റ​ ​സേ​വ​ന​ ​പ്ലാ​റ്റ് ​ഫോ​മു​ക​ൾ,​ ​ഓ​ട്ടോ​മാ​റ്റി​ക് ​വ​ർ​ക്ക്ഫോ​ഴ്സ് ​മാ​നേ​ജ്മെ​ന്റ് ​ടൂ​ളു​ക​ൾ,​ ​എ​ൻ​ഡ് ​ടു​ ​എ​ൻ​ഡ് ​ബാ​ഗേ​ജ് ​ട്രാ​ക്കിം​ഗ് ​സാ​ങ്കേ​തി​ക​വി​ദ്യ​ ​എ​ന്നി​വ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ല​ഭി​ക്കും.​ ​പ്രാ​രം​ഭ​ ​ഘ​ട്ട​മാ​യി​ ​പ​രി​ശീ​ല​നം​ ​സി​ദ്ധി​ച്ച​ 150​ ​ജീ​വ​ന​ക്കാ​രെ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​ന്യ​സി​ച്ചു.​ ​

ബാത്തിക് എയർ, തായ് ലയൺ എയർ തുടങ്ങി കൊച്ചി വഴി സർവീസ് നടത്തുന്ന മുഴുവൻ ആഭ്യന്തര- അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും സേവനം നൽകും

രാമനാഥൻ രാജാമണി,​

സി.ഇ.ഒ

എയർ ഇന്ത്യ സാറ്റ്സ്

യാ​ത്ര​ക്കാ​ർ​ക്ക് ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​മി​ക​ച്ച​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കു​ക​യെ​ന്ന​ ​സി​യാ​ലി​ന്റെ​ ​ല​ക്ഷ്യ​ത്തി​ന് ​ഇ​ന്ത്യ​ ​സാ​റ്റ്സു​മാ​യു​ള്ള​ ​സ​ഹ​ക​ര​ണം​ ​ക​രു​ത്താ​കും.​ ​ എ​സ്.​ ​സു​ഹാ​സ് എ​യ​ർ​പ്പോ​ർ​ട്ട് ​മാ​നേ​ജിം​ഗ് ​ ഡ​യ​റ​ക്ടർ