ഹ​ർ​മ​ൻ​പ്രീ​ത് ​കൗ​ർ​ ​പി.​എ​ൻ.​ബി​യു​ടെ ആ​ദ്യ​ ​വ​നി​താ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​ർ​  

Thursday 04 December 2025 2:30 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​വ​നി​താ​ ​ക്രി​ക്ക​റ്റ് ​ടീം​ ​ക്യാ​പ്ടൻ​ ​ഹ​ർ​മ​ൻ​പ്രീ​ത് ​കൗ​റി​നെ​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​ത​ങ്ങ​ളു​ടെ​ ​ആ​ദ്യ​ ​വ​നി​താ​ ​ബ്രാ​ൻ​ഡ് ​അം​ബാ​സ​ഡ​റാ​യി​ ​നി​യ​മി​ച്ചു.​ ​ '​ബാ​ങ്കിം​ഗ് ​ഓ​ൺ​ ​ചാ​മ്പ്യ​ൻ​സ്'​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​ബാ​ങ്കി​ന്റെ​ ​കോ​ർ​പ്പ​റേ​റ്റ് ​ഓ​ഫീ​സി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ലാ​ണ് ​പ്ര​ഖ്യാ​പ​നം​ ​ന​ട​ന്ന​ത്.​ ​ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച്,​ ​ഹ​ർ​മ​ൻ​പ്രീ​ത് ​കൗ​റും​ ​മ​റ്റ് ​സീ​നി​യ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ചേ​ർ​ന്ന് ​പി.​എ​ൻ.​ബി​യു​ടെ​ ​പു​തി​യ​ ​നാ​ല് ​സാ​മ്പ​ത്തി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ളാ​യ​ ​പ്രീ​മി​യം​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​പി.​എ​ൻ.​ബി​ ​റു​പേ​ ​മെ​റ്റ​ൽ​ ​ക്രെ​ഡി​റ്റ് ​കാ​ർ​ഡ് ​'​ല​ക്ഷ്വ​റ​',​ ​മൊ​ബൈ​ൽ​ ​ആ​പ്പി​ന്റെ​ ​പു​തി​യ​ ​രൂ​പ​മാ​യ​ ​പി.​എ​ൻ.​ബി​ ​വ​ൺ​ 2.0,​ ​സോ​ളാ​ർ​ ​വാ​യ്‌​പാ​ ​പ​ദ്ധ​തി​യാ​യ​ ​ഡി​ജി​ ​സൂ​ര്യ​ ​ഘ​ർ,​ ​ഐ.​ഐ.​ബി.​എ​ക്‌​സ് ​പോ​ർ​ട്ട​ലി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​എ​ന്നി​വ​ ​പു​റ​ത്തി​റ​ക്കി.