ഓ​ക്‌​സി​ജ​ൻ​ ​മ​ഹാ​പ്ര​തി​ഭാ പു​ര​സ്‌​കാ​രം​

Thursday 04 December 2025 1:34 AM IST

കൊ​ച്ചി​:​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​വി​പ​ണ​ന​ ​ശൃം​ഖ​ല​യാ​യ​ ​ഓ​ക്‌​സി​ജ​ൻ​ ​ദി​ ​ഡി​ജി​റ്റ​ൽ​ ​എ​ക്‌​സ്‌​പേ​ർ​ട്ടി​ന്റെ​ 25​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ഓ​ക്‌​സി​ജ​ൻ​ ​മ​ഹാ​ ​പ്ര​തി​ഭാ​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ൽ​ ​ദ​യാ​ഭാ​യി,​ ​കാ​യി​ക​ ​രം​ഗ​ത്ത് ​അ​ഞ്ജു​ ​ബോ​ബി​ ​ജോ​ർ​ജ്,​ ​സാ​ഹി​ത്യ​ത്തി​ൽ​ ​കെ.​ആ​ർ.​ ​മീ​ര,​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​മേ​ഖ​ല​യി​ൽ​ ​എം.​ജി.​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​മു​ൻ​ ​വി.​സി​ ​ഡോ.​ ​സാ​ബു​ ​തോ​മ​സ്,​ ​സി​നി​മ​യി​ൽ​ ​ന​ട​നും​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​പ്രേം​ ​പ്ര​കാ​ശ് ​എ​ന്നി​വ​ർ​ക്കാ​ണ് ​പു​ര​സ്‌​കാ​രം.​ 50,001​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​പ​ത്ര​വും​ ​അ​ട​ങ്ങു​ന്ന​ ​പു​ര​സ്‌​കാ​രം​ 18​ന് ​വൈ​കി​ട്ട് 5.30​ന് ​പാ​ലാ​രി​വ​ട്ടം​ ​റി​നൈ​ ​കൊ​ച്ചി​ൻ​ ​ഹോ​ട്ട​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​സ​മ്മാ​നി​ക്കും. '​ചെ​റി​യൊ​രു​ ​മൂ​ല​ധ​ന​വു​മാ​യാ​ണ് ​ഇ​ല​ക്ട്രോ​ണി​ക്സ് ​വി​പ​ണ​ന​ ​മേ​ഖ​ല​യി​ലേ​ക്ക് ​ക​ട​ന്നു​വ​ന്ന​ത്.​ ​ജ​ന​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​പി​ന്തു​ണ​യാ​ണ് ​വ​ള​ർ​ച്ച​യ്ക്ക് ​പി​ന്നി​ൽ.​ 25​-ാം​ ​വാ​ർ​ഷി​ക​ ​നി​റ​വി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​സ​മൂ​ഹ​ത്തോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​കേ​ര​ള​ജ​ന​ത​ ​ന​ൽ​കി​യ​ ​പി​ന്തു​ണ​യ്ക്ക് ​ന​ന്ദി​യും​ ​പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് ​പ്ര​ഗ​ത്ഭ​ ​വ്യ​ക്തി​ക​ളെ​ ​ആ​ദ​രി​ക്കു​ന്ന​തി​ലൂ​ടെ.​"​ ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ച് ​ഓ​ക്‌​സി​ജ​ൻ​ ​ഗ്രൂ​പ്പ് ​സി.​ഇ.​ഒ.​ ​ഷി​ജോ​ ​കെ.​ ​തോ​മ​സ് ​പ​റ​ഞ്ഞു. സം​വി​ധാ​യ​ക​ൻ​ ​സി​ബി​ ​മ​ല​യി​ൽ​ ​ചെ​യ​ർ​മാ​നും​ ​പ്രൊ​ഫ.​ ​മാ​ട​വ​ന​ ​ബാ​ല​കൃ​ഷ്ണ​ ​പി​ള്ള,​ ​ഡോ.​ ​പോ​ൾ​ ​മ​ണി​ലാ​ൽ​ ​എ​ന്നി​വ​ർ​ ​അം​ഗ​ങ്ങ​ളു​മാ​യ​ ​സ​മി​തി​യാ​ണ് ​പു​ര​സ്‌​കാ​ര​ ​ജേ​താ​ക്ക​ളെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​പു​ര​സ്‌​കാ​ര​ ​പ്ര​ഖ്യാ​പ​ന​ ​ച​ട​ങ്ങി​ൽ​ ​ഓ​ക്‌​സി​ജ​ൻ​ ​ഗ്രൂ​പ്പ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജി​ബി​ൻ​ ​കെ.​ ​തോ​മ​സും​ ​സ​ന്നി​ഹി​ത​നാ​യി​രു​ന്നു.