രൂപയ്ക്ക് റെക്കാഡ് മൂല്യത്തകർച്ച

Thursday 04 December 2025 1:33 AM IST

ഡോളറിനെതിരെ രൂപ @ 90.21

കൊ​ച്ചി​:​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പി​ന്മാ​റ്റ​വും​ ​ആ​ഗോ​ള​ ​സാ​മ്പ​ത്തി​ക​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ളും​ ​ഇ​ന്ത്യ​ൻ​ ​രൂ​പ​യു​ടെ​ ​ത​ക​ർ​ച്ച​ ​രൂ​ക്ഷ​മാ​ക്കി.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഡോ​ള​റി​നെ​തി​രെ​ ​രൂ​പ​യു​ടെ​ ​മൂ​ല്യം​ 90​ക​ട​ന്ന് ​മു​ന്നേ​റി.​ ​ഇ​ന്ന​ലെ​ 89.96​ൽ​ ​വ്യാ​പാ​രം​ ​ആ​രം​ഭി​ച്ച​ ​രൂ​പ​ 25​ ​പൈ​സ​ ​ന​ഷ്‌​ട​വു​മാ​യി​ 90.21​ൽ​ ​വ്യാ​പാ​രം​ ​അ​വ​സാ​നി​പ്പി​ച്ചു.​ ​ റി​സ​ർ​വ് ​ബാ​ങ്ക് ​പൂ​ർ​ണ​മാ​യും​ ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വി​ട്ടു​നി​ന്ന​താ​ണ് ​മൂ​ല്യ​ത്ത​ക​ർ​ച്ച​ ​രൂ​ക്ഷ​മാ​ക്കി​യ​ത്.​ ​സാ​ധാ​ര​ണ​ ​രൂ​പ​യ്ക്ക് ​സ​മ്മ​ർ​ദ്ദ​മേ​റു​മ്പോ​ൾ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​ ​വി​പ​ണി​യി​ൽ​ ​ഡോ​ള​ർ​ ​വി​റ്റ​ഴി​ക്കാ​റു​ണ്ട്. അ​മേ​രി​ക്ക​യി​ൽ​ ​പ​ലി​ശ​ ​കു​റ​യ്ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​വൈ​കി​യ​തോ​ടെ​ ​വി​ദേ​ശ​ ​നി​ക്ഷേ​പ​ക​രു​ടെ​ ​പി​ന്മാ​റ്റം​ ​ശ​ക്ത​മാ​ണ്.​ ​ന​ട​പ്പു​വ​ർ​ഷം​ ​ആ​ദ്യ​ 11​ ​മാ​സ​ങ്ങ​ളി​ൽ​ 1.45​ ​ല​ക്ഷം​ ​കോ​ടി​ ​രൂ​പ​യാ​ണ് ​വി​ദേ​ശ​ ​ഫ​ണ്ടു​ക​ൾ​ ​പി​ൻ​വ​ലി​ച്ച​ത്.​ ​ലോ​ക​ത്തി​ലെ​ ​പ്ര​മു​ഖ​ ​നാ​ണ​യ​ങ്ങ​ൾ​ക്കെ​തി​രെ​ ​ഡോ​ള​ർ​ ​ശ​ക്തി​യാ​ർ​ജി​ക്കു​ന്ന​തും​ ​രൂ​പ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി. ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​നേ​രി​യ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​കു​തി​ച്ചു​യ​ർ​ന്ന​തും​ ​പ്ര​തി​കൂ​ല​മാ​യി.​ ​ അ​മേ​രി​ക്ക​യു​മാ​യി​ ​വ്യാ​പാ​ര​ ​ക​രാ​ർ​ ​ഒ​പ്പു​വ​ക്കു​ന്ന​തി​ലെ​ ​കാ​ല​താ​മ​സ​മാ​ണ് ​നി​ക്ഷേ​പ​ക​ർ​ക്ക് ​ഇ​ന്ത്യ​ൻ​ ​വി​പ​ണി​യി​ൽ​ ​താ​ത്പ​ര്യം​ ​ന​ഷ്‌​ട​മാ​ക്കു​ന്ന​ത്.

നിക്ഷേപകർക്ക് ആശങ്ക

രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആശങ്ക ശക്തമാണ്. ആറ് മാസത്തിലേറെയായി നിയന്ത്രണവിധേയമായ നാണയപ്പെരുപ്പം കുതിച്ചുയരാൻ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ഇടയാക്കും. രൂപയുടെ മൂല്യം കുറയുന്നതോടെ കയറ്റുമതിക്കാർക്ക് രാജ്യാന്തര വിപണിയിൽ മത്സരക്ഷമത മെച്ചപ്പെടുമെങ്കിലും ഇറക്കുമതി ചെലവ് കുത്തനെ കൂടും. കയറ്റുമതിയിലെ തളർച്ച ഇന്ത്യയുടെ വ്യാപാര കമ്മി അപകടകരമായ തലത്തിലേക്ക് ഉയർത്താനും ഇടയുണ്ട്.