രൂപയ്ക്ക് വില്ലനായി വരൾച്ച മുതൽ ഫെഡ് ടേപ്പർ ടാൻഡ്രം വരെ
കൊച്ചി: ഈ വർഷം ഏഷ്യയിൽ ഏറ്റവും മോശം പ്രകടനം കാഴ്ച വച്ച കറൻസികളിലൊന്നാണ് രൂപ. ഈ വർഷം ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 5ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രൂപയെ പൗണ്ട് സ്റ്റെർലിംഗുമായായിരുന്നു ബന്ധപ്പെടുത്തിയിരുന്നത്. അന്ന് ഏകദേശം 3.3 രൂപ എന്നതായിരുന്ന വിനിമയനിരക്ക്. സ്വാതന്ത്യം ലഭിച്ച ശേഷം വർഷങ്ങളോളം വിനിമയ നിരക്ക് ഭരണപരമായി നിശ്ചയിച്ചിരുന്നു. 1950-ൽ ഒരു ഡോളറിന് ഏകദേശം 4.76 രൂപയായിരുന്നു വിനിമയ നിരക്ക്. 1966ൽ വരൾച്ചയും മറ്റ് ധനപരമായ സമ്മർദ്ദങ്ങളും കാരണം 7.50 രൂപയായി ഇടിഞ്ഞു. ഉദാരവത്കരണ കാലത്തിലെ സമ്മർദ്ദം, കടുത്ത സാമ്പത്തിക പ്രതിസന്ധി തുടങ്ങി പല കാരണങ്ങൾ കൊണ്ട് തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരുന്നു. 2000ൽ 45രൂപ കടന്നു. 2013ൽ ഫെഡറൽ റിസർവ് ബോണ്ട് വാങ്ങലുകൾ കുറയ്ക്കുമെന്ന ഹ്രസ്വകാല ഭയം വിപണിയിൽ സൃഷ്ടിച്ച പരിഭ്രാന്തി (ഫെഡ് ടേപ്പർ ടാൻഡ്രം)യിൽ 56.6 രൂപയായി. 2018 ഓടെ 70 രൂപ കടന്നു. കഴിഞ്ഞ വർഷം ഒരു ഡോളറിന് ഏകദേശം 84.8 രൂപയായിരുന്നു ശരാശരി വിനിമയ നിരക്ക്.
വർഷം - ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച - സാഹചര്യം
1947 - 3.3 - സ്വാതന്ത്ര്യാനന്തരം പൗണ്ട് സ്റ്റെർലിംഗ് (ബ്രിട്ടീഷ് കറൻസി) വഴിയുള്ള വിനിമയനിരക്ക്
1950 - 4.76 - സ്ഥിരനിരക്ക് സംവിധാനം തുടരുന്നു
1966 - 7.50 - വരൾച്ചയ്ക്കും ബിഒപി സമ്മർദ്ദത്തിനും ശേഷമുള്ള പ്രധാന മൂല്യത്തകർച്ച
1991 - 22.74 - വിദേശനാണ്യ പ്രതിസന്ധി, പരിഷ്കാരങ്ങളുടെ തുടക്കം
2000 - 44.94 - ഉദാരവത്കരണത്തിനു ശേഷം, കൂടുതൽ വിപണി നിയന്ത്രിത രൂപ
2013 - 56.57 - വളരുന്ന വിപണികളെ ബാധിച്ച ഫെഡ് ടേപ്പർ ടാൻട്രം
2018 - 70.09 - എണ്ണയും ആഗോള അപകടസാദ്ധ്യതയും രൂപ 70 കവിയുന്നതിലേക്ക് നയിച്ചു
2020 - 76.38 - കൊവിഡ് ഭീതിയും അപകടസാദ്ധ്യത ഒഴിവാക്കലും
2024 - 84.83 - സ്ഥിരമായ കറന്റ് അക്കൗണ്ട്, ഔട്ട്ഫ്ലോ സമ്മർദ്ദങ്ങൾ
2025 - 88–90- മൂലധന ഒഴുക്ക്, താരിഫ്, വ്യാപാര കമ്മിയിലെ കുതിച്ചുചാട്ടം