അച്ഛൻ ഗുരു; നിവേദിന് ഓടക്കുഴലിൽ സമ്മാനം
Thursday 04 December 2025 1:40 AM IST
ആലത്തൂർ: ഗുരു കൂടിയായ അച്ഛന്റെ കീഴിൽ പരിശീലനം നേടിയ നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസുകാരൻ എൻ.വി.നിവേദിന് ഹൈസ്‌കൂൾ വിഭാഗം ഓടക്കുഴലിൽ ഒന്നാം സ്ഥാനം. നിവേദ് ആദ്യമായാണ് കലോത്സവ ത്തിൽ പങ്കെടുക്കുന്നത്. കല്യാണി രാഗത്തിലും മിശ്രചാപ്പ് താളത്തിലും ഉള്ള പങ്കജലോചന എന്ന സ്വാതിതിരുനാൾ കൃതിയാണ് നിവേദ് രംഗത്ത് അവതരിപ്പിച്ചത്. ഒരു വർഷമായി കുടമാളൂർ ജനാർദനന്റെ കീഴിലാണ് നിവേദിന്റെ പരിശീലനം. അച്ഛന്റെ ഗുരു കൂടിയാണ് അദ്ദേഹം. പുല്ലാങ്കുഴൽ കലാകാരനായ വിനോദ് കുമാറിന്റെയും മോഹിനിയാട്ടം നർ ത്തകിയായ കലാമണ്ഡലം ഡോ. നിഖിലയുടെയും മകനാണ്. അനിയത്തി നിഗമ ഒന്നാം ക്ലാസിൽ പഠിക്കുന്നു. എട്ടു വയസ് മുതൽ അച്ഛന്റെ കീഴിലാണ് പുല്ലാങ്കുഴൽ അഭ്യസിച്ചിരുന്നത്.