രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിൽ
Thursday 04 December 2025 3:01 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ സമൂഹ മാദ്ധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വറിനെ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നു വൈകിട്ട് അഞ്ചു വരെയാണ് കസ്റ്റഡി കാലാവധി. പൂജപ്പുര ജയിലിൽ നിരാഹാരത്തിലായിരുന്ന രാഹുലിനെ ജനറൽ ആശുപത്രിയിലെത്തിച്ച് ഡ്രിപ്പ് നൽകി.
തുടർന്ന് രാഹുൽ ഈശ്വറുമായി അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും തെളിവെടുപ്പ് നടത്തി. അതിജീവിതയുടെ ഫോട്ടോയും വീഡിയോയും സൂക്ഷിച്ചിട്ടുള്ള പെൻഡ്രൈവ്, ഹാർഡ് ഡിസ്‌ക് എന്നിവ അടക്കം കണ്ടെത്താനായിരുന്നു ഇത്. ലാപ്‌ടോപ്പ് നേരത്തെ കണ്ടെടുത്തിരുന്നു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ രാഹുൽ ഈശ്വർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്.