കേരളകൗമുദി 115-ാം വാർഷികം:കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം

Thursday 04 December 2025 12:00 AM IST

കൊച്ചി: കേരളകൗമുദി പ്രസിദ്ധീകൃതമായതിന്റെ 115-ാം വാർഷികവുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. പാലാരിവട്ടം റിനൈ ഹോട്ടലിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മുഖ്യപ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, സൺറൈസ് ഗ്രൂപ്പ് ഒഫ് ഹോസ്പിറ്റൽസ് എം.ഡി പർവീൺ ഹഫീസ് എന്നിവർ ആശംസ നേരും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി- തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ സ്വാഗതം പറയും.

വി​വി​ധ മേഖലകളി​ൽ മി​കവ് പ്രകടി​പ്പി​ച്ചവർക്കുള്ള കേരളകൗമുദി​ എക്സലൻസ് പുരസ്കാരങ്ങൾ ഡോ. സി​.വി​. ആനന്ദബോസ് സമ്മാനി​ക്കും. തുടർന്ന് നടക്കുന്ന 'റി​വേഴ്സ് ഡയബറ്റി​ക്സ്, റി​വേഴ്സ് ലൈഫ് സ്റ്റൈൽ ഡി​സീസസ്' മെഡി​ക്കൽ കോൺ​ക്ളേവി​ൽ ഡോ.കെ.എസ്. പ്രേംലാൽ, ഡോ.ജോണി​ കണ്ണമ്പി​ള്ളി​, ഡോ. ദീപു, ഡോ. രാംകുമാർ മേനോൻ എന്നി​വർ പങ്കെടുക്കും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് മോഡറേറ്ററാകും.