നാവിക സേനാ മേധാവി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Thursday 04 December 2025 3:03 AM IST

തിരുവനന്തപുരം: നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. നാവിക സേനയുടെ ഉപഹാരവും അദ്ദേഹം മുഖ്യമന്ത്രിക്ക് സമ്മാനിച്ചു.