നഴ്സിംഗ് കോളേജിന് നേട്ടം
Thursday 04 December 2025 12:03 AM IST
പത്തനംതിട്ട: എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നടന്ന ജില്ലാതല ബോധവത്കരണ റാലിയിൽ കോഴഞ്ചേരി പൊയ്യാനിൽ കോളേജ് ഒഫ് നഴ്‌സിംഗ് രണ്ടാം സ്ഥാനം നേടി. എൻ.എസ്.എസ്, എസ്.എസ്.ജി.പി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഫ്ലാഷ് മൊബിൽ ഒന്നാം സ്ഥാനവും ജില്ലാതല റീൽസ് മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതകുമാരി സമ്മാന ദാനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ നിഷ , സുനന്ദ എൻ.പി, അഖില മേരി ജോൺ, റിജോ ആൻ കോശി, ജോളി ചാക്കോ, ഷൈനി സ്‌കറിയ , സൗമ്യ പി.എസ് തുടങ്ങിയവർ പങ്കെടുത്തു.