രാഷ്ട്രപതിക്ക് മുന്നിൽ കേരളീയ കലകളും

Thursday 04 December 2025 3:04 AM IST

തിരുവനന്തപുരം: നാവികദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന് മുന്നിൽ കേരളീയ കലകളും ആയോധന കലകളും അവതരിപ്പിച്ചു. കേരളീയ കലാരൂപങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് നാവികസേനാ ദിനാഘോഷം ആരംഭിച്ചത്. രാഷ്ട്രപതി എത്തിയതോടെ നാവികസേനയുടെ സമുദ്ര, വ്യോമ അഭ്യാസ പ്രകടനങ്ങൾ ആരംഭിച്ചു. ഇത് സമാപിച്ചതോടെയാണ് കലാരൂപങ്ങൾ രാഷ്ട്രപതിക്ക് മുന്നിൽ അവതരിപ്പിച്ചത്. കഥകളി, മോഹിനിയാട്ടം, തെയ്യം, ഒപ്പന, കളരിപ്പയറ്റ്, മയിലാട്ടം തുടങ്ങിയവയെല്ലാം ശംഖുംമുഖം തീരത്തൊരുക്കിയ വേദിയിൽ അവതരിപ്പിച്ചു.