എസ്.ഐ.ആർ : സംസ്ഥാനത്ത് കണ്ടെത്താനാകാത്ത വോട്ടർമാർ 16ലക്ഷം

Thursday 04 December 2025 3:18 AM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വോട്ടർപട്ടികയിലുണ്ടെങ്കിലും നേരിട്ട് അന്വേഷിക്കുമ്പോൾ കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 16ലക്ഷം കടന്നു.ഇതുവരെ 16,32,547 ആളുകളെയാണ് കണ്ടെത്താൻ കഴിയാത്തത്.മരിച്ചവരും ഇരട്ടിപ്പും വ്യാജവോട്ടും ആണ് ഇവരിലേറെയും.ഇവരെ കണ്ടെത്താൻ വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തും.പിന്നീട് രാഷ്ട്രീയ പാർട്ടികളെ അറിയിച്ചശേഷം എസ്.ഐ.ആർ.വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കും.അതേസമയം ഇന്നലെ വരെ നിലവിലെ വോട്ടർപട്ടികയിലെ 2.5കോടി വോട്ടർമാരേയും എനുമറേഷൻ ഫോം പൂരിപ്പിച്ച് ഡിജിറ്റൈസ് ചെയ്ത് വോട്ടർപട്ടികയിലേക്ക് മാറ്റി. 2,55,14,591വോട്ടർമാരെയാണ് ഡിജിറ്റൈസ് ചെയ്തത്. ആകെ 2.78കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.