മംഗളൂരുവിൽ ശ്രീനാരായണ ഗുരു -മഹാത്മജി സംവാദത്തിന്റെ നൂറാം വാർഷികം ആഘോഷിച്ചു

Thursday 04 December 2025 3:18 AM IST

കാസർകോട് :ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയുമായി 1923-ൽ നടന്ന ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായി ശിവഗിരി മഠവും മംഗലാപുരം സർവകലാശാലയിലെ ശ്രീ നാരായണ ഗുരു അദ്ധ്യയന പീഠവും സംയുക്തമായി സംഘടിപ്പിച്ച സർവ്വകലാശാലാ കാമ്പസിലെ മംഗള ഗംഗോത്രിയിൽ നടക്കുന്ന ശതാബ്ദി മഹാപ്രബന്ധം സമ്മേളനവും യതിപൂജയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു.ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.

കെ.സി വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തി.