അഞ്ചൽ ലയൺസ് ക്ലബ്ബ് മരുന്ന് സംഭാവന നൽകി

Thursday 04 December 2025 12:23 AM IST
അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ വകയായി ജീവൻ രക്ഷാമരുന്നുകൾ പത്തനാപുരം ഗാന്ധി ഭവന് കൈമാറുന്നു

അഞ്ചൽ :അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പത്തനാപുരം ഗാന്ധിഭവന് അരലക്ഷം രൂപ വിലവരുന്ന ജീവൻ രക്ഷമരുന്നുകൾ നൽകി. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഭാരവഹികളിൽ നിന്ന് ഗാന്ധി ഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽ രാജ്, പ്രസന്ന രാജൻ എന്നിവർ ചേർന്ന് മരുന്നുകൾ ഏറ്റുവാങ്ങി. തുടർന്ന് നടന്ന യോഗത്തിൽ അഞ്ചൽ ലയൺസ് ക്ലബ് ഭാരവാഹികളായ ഡോ. ദേവരാജൻ നായർ, അനീഷ് കെ അയിലറ, ചാർളി ബഞ്ചമിൻ, സെക്രട്ടറി റജീന വർഗ്ഗീസ്, അംബു സുഗതൻ, ശബരി മെഡിക്കൽസ് ഡയറക്ടർ സുശീലൻ നായർ, ആശ എസ്.നായർ, അശ്വിൻ എസ്.നായർ, അശ്വജിത്ത് എസ്.നായർ, ശ്യാം തുടങ്ങിയവർ പങ്കെടുത്തു.