ഫ്രഷ് കട്ട് മലിനീകരണം: കേസെടുത്ത് ഹരിത ട്രൈബ്യൂണൽ
Thursday 04 December 2025 12:32 AM IST
ചെന്നൈയിലെ സതേൺ സോണൽ ബെഞ്ചിലേക്ക് വിട്ടു
ന്യൂഡൽഹി: കോഴിക്കോട്ടെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം ഉയർത്തുന്ന മാലിന്യ പ്രശ്‌നത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണൽ. പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടി.
കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, കോഴിക്കോട് ജില്ലാ കളക്‌ടർ, കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലെ ഓഫീസ് തുടങ്ങിയവരെ കേസിൽ കക്ഷികളാക്കി. ഇവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ചെന്നൈയിലെ സതേൺ സോണൽ ബെഞ്ചിന്റെ പരിധിയിൽപ്പെട്ട സ്ഥലമായതിനാൽ കേസ് അവിടേക്ക് വിട്ടു. ചെന്നൈ ബെഞ്ച് ജനുവരി 29ന് പരിഗണിക്കും.