ക്ഷേമ പെൻഷൻ വിതരണം 15 മുതൽ

Thursday 04 December 2025 12:36 AM IST

തിരുവനന്തപുരം: ഡിസംബർ മാസത്തെ സാമൂഹ്യക്ഷേമ പെൻഷൻ 15 മുതൽ വിതരണം ചെയ്യും. ക്രിസ്മസിന് മുമ്പ് പൂർത്തിയാക്കും. ഇതിനായി 1045 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 2000 രൂപാവീതം 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ നൽകുക. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടിലൂടെയും ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചും നൽകും.