സ്വീകരണ പര്യടനം

Thursday 04 December 2025 12:48 AM IST

ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്ത് വെൺമണി ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.വിശ്വനാഥന്റെ സ്വീകരണ പര്യടനം ആലാ പഞ്ചായത്ത് മണ്ണാരേത്ത് പടിയിൽ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.കെ പുരുഷൻ അദ്ധ്യക്ഷത വഹിച്ചു. എം.എച്ച്.റഷീദ്, ബി.ബാബു, നെൽസൺ ജോയി, വി.എസ്. ഗോപാലകൃഷ്ണൻ, ടി.കെ.സോമൻ, കെ.ആർ. മുരളീധരൻ പിള്ള, കെ.എസ്.ഗോപിനാഥ്, പി.ആർ. രമേശ് കുമാർ, ജെബിൻ പി. വർഗീസ്, എ. കെ. ശ്രീനിവാസൻ, ഡി.രാജൻ, ദീപു ജേക്കബ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം സി പി.എം ജില്ല കമ്മിറ്റിയംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു.