സേവാകേന്ദ്രം ആരംഭിച്ചു 

Thursday 04 December 2025 12:50 AM IST

തിരുവല്ല : ചക്കുളത്തുകാവ് പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് സഹായത്തിനായി ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രവും ചക്കുളത്തമ്മ സേവാസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഭക്തജന സേവാകേന്ദ്രങ്ങളുടെ ഉദ്ഘാടനം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത നിർവഹിച്ചു. ചക്കുളത്തമ്മ സേവാസമിതി ചെയർമാൻ ഹരി പി.നായർ അദ്ധ്യക്ഷത വഹിച്ചു. ചക്കുളത്തുകാവ് ക്ഷേത്രം അഡ്മിനിസ്ട്രേറ്ററും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. അഡ്വ.വർഗീസ് മാമ്മൻ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ.പ്രതാപചന്ദ്രവർമ്മ, എം.സലിം, ആർ.ജയകുമാർ, വി.ആർ.രാജേഷ്, ഷാജി തിരുവല്ല, സുരേഷ് കാവുംഭാഗം, അജിത്ത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു.