സെമിനാർ
Thursday 04 December 2025 12:54 AM IST
പന്തളം : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി ഭാരത സർക്കാർ എം.എസ്.എം.ഇ മന്ത്രാലയം പന്തളം മൈക്രോകോളേജിൽ സംരംഭകത്വബോധവത്കരണ സെമിനാർ നടത്തി. എം.എസ്.എം.ഇ പ്രോഗ്രാംകോർഡിനേറ്റർ ശ്രീറാം ജി പിള്ളയുടെ അദ്ധ്യക്ഷതയിൽ ഒറിസിസ് ഇന്ത്യാകോൺസൾട്ടൻസി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും ഫൗണ്ടറുമായ അരുൺ രാജ്.ആർ ഉദ്ഘാടനം ചെയ്തു. അലുംനി എന്റർപ്രെണർ അവാർഡുകൾ ഗീവർഗീസ് യോഹന്നാൻ, മിനി ബി നായർ എന്നിവർക്ക് സമ്മാനിച്ചു. നിബിൻതോമസ്,ജോസ് പമ്പൂരേത്ത് എന്നിവർ സംസാരിച്ചു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ സ്വാഗതവും സുഭാഷ്.ആർ നന്ദിയും പറഞ്ഞു.