കേരളസർവകലാശാല

Thursday 04 December 2025 12:55 AM IST

പരീക്ഷ മാറ്റിവച്ചു

 2025 12,17,19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാംസെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ.ബി.എ ഓണേഴ്സ്/ഡബിൾ മെയിൻ ഡിഗ്രി കോഴ്സ് പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 2026 ജനുവരി 15ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ് (2019 സ്കീം –റെഗുലർ-2025 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി –2024 അഡ്മിഷൻ, സപ്ലിമെന്ററി –2022 &23 അഡ്മിഷൻ) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 2025 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ/ബി.എസ്‍സി/ബി.കോം (മേഴ്സിചാൻസ് – 2013 & 2018 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

ടൈംടേബിൾ

 2026 ജനുവരി 6ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽഎൽ.ബി ബിരുദ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.