നീറ്റ് ഫലം സമർപ്പിക്കാൻ അവസരം

Thursday 04 December 2025 12:56 AM IST

തിരുവനന്തപുരം: ആയുർവേദ (ബി.എ.എം.എസ്), ഹോമിയോപ്പതി (ബി.എച്ച്.എം.എസ്), സിദ്ധ (ബി.എസ്.എം.എസ്), യുനാനി (ബി.യു.എം.എസ്) എന്നീ കോഴ്സുകളിൽ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ നൽകുകയും നീറ്റ് (യു.ജി) പരീക്ഷയിൽ യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് 5ന് രാത്രി 11.59 വരെ നീറ്റ് ഫലം സമർപ്പിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in. ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ,ഒപ്പ്,നേറ്റിവിറ്റി,പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും അപേക്ഷാഫീസ് ഒടുക്കുന്നതിനും അവസരമുണ്ട്. വിവരങ്ങൾ വെബ്സൈറ്റിൽ.