പ്രശ്നബാധിത പ്രദേശങ്ങളിൽ പൊലീസ് റൂട്ട് മാർച്ച്
Thursday 04 December 2025 12:08 AM IST
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം നഗരത്തിലെ പ്രശ്നബാധിത സ്ഥലങ്ങളിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽചിന്നക്കടയിൽ നിന്ന് തുടങ്ങിയ മാർച്ച് സെന്റ് ജോസഫ് ജംഗ്ഷൻ ചുറ്റി റസ്റ്റ് ഹൗസ് ജംഗ്ഷൻവരെയായിരുന്നു റൂട്ട് മാർച്ച്. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മണലിൽ ക്ഷേത്രം ജംഗ്ഷനിൽ നിന്ന് തുടങ്ങി ഇരട്ടക്കട വഴി മാമൂട്ടിൽ കടവ് വരെ മാർച്ച് നടത്തി.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽ വാടി, മൂദാക്കര, ജോനകപ്പുറം, പോർട്ട് കൊല്ലം എന്നീ സ്ഥലങ്ങളിലും റൂട്ട് മാർച്ച് നടന്നു. കൊല്ലം എ.സി.പി എസ്.ഷെറീഫിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് സി.ഐ പുഷ്പകുമാർ, വെസ്റ്റ് സി.ഐ ആർ.രാജേഷ് എന്നിവരും പങ്കെടുത്തു. ബാക്കിയുള്ള സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ റൂട്ട് മാർച്ച് നടക്കും.