ടേബിൾ ടെന്നീസ് ജില്ലാതല മത്സരം
Thursday 04 December 2025 12:12 AM IST
കൊല്ലം: ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങൾ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ അങ്കണത്തിൽ 13ന് രാവിലെ 10ന് ആരംഭിക്കും. ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റും ഫാ. ഡോ.സിൽവി ആന്റണിയും ചേർന്ന് ഉദ്ഘാടനം ചെയ്യും. കേരളാ ടേബിൾ ടെന്നീസ് അസോസിയേഷന്റെ നേതൃത്വത്തിൽ കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ 2026 ജനുവരി 2, 3, 4 തീയതികളിൽ നടക്കുന്ന 73-ാമത് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വിവിധ കാറ്റഗറിയിലുള്ള ജില്ലാ ടേബിൾ ടെന്നീസ് ടീമിനെ തിരഞ്ഞെടുക്കും. താത്പര്യമുള്ളവർ 12ന് വൈകിട്ട് 5ന് മുമ്പ് 9446355005 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.